Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Movie Actress

മാ​ഡം പ​രി​പാ​ടി ഇ​ന്ന​ലെയാ​യി​രു​ന്നു, സ​ർ​വം​മാ​യ ആ​ഘോ​ഷ​ത്തി​ന് പോ​യ ഷൈ​നി സാ​റ​യ്ക്ക് സം​ഭ​വി​ച്ച അ​ബ​ദ്ധം

അ​ഖി​ൽ സ​ത്യ​ൻ സം​വി​ധാ​നം ചെ​യ്ത സ​ർ​വം മാ​യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴു​ണ്ടാ​യ അ​മ​ളി പ​ങ്കു​വ​ച്ച് ന​ടി ഷൈ​നി സാ​റ. സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് തി​യ​തി മാ​റി​പ്പോ​യെ​ന്നും പ​രി​പാ​ടി ക​ഴി​ഞ്ഞെ​ന്നും മ​ന​സി​ലാ​യ​തെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഞാ​യ​റാ​ഴ്ച ചാ​ക്കോ​ളാ​സ് പ​വ​ലി​യ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ​രി​പാ​ടി ഇ​ന്ന​ലെ ക​ഴി​ഞ്ഞു എ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പ​റ​യു​ന്ന​ത്.

ത​ന്‍റെ മ​റ​വി​യി​ൽ താ​രം ത​ന്നെ സ്വ​യം പ​രി​ഹ​സി​ക്കു​മ്പോ​ഴും ആ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത ഷൈ​നി​യെ നി​രാ​ശ​പ്പെ​ടു​ത്താ​തെ സം​വി​ധാ​യ​ക​ൻ അ​ഖി​ൽ സ​ത്യ​ൻ വി​ജ​യ ഷീ​ൽ​ഡ് വീ​ട്ടി​ലെ​ത്തി​ച്ചു ന​ൽ​കി.

ഷൈ​നി സാ​റ​യു​ടെ കു​റി​പ്പ് വാ​യി​ക്കാം

‘‘കൂ​ട്ടു​കാ​രേ, ഒ​ര​ബ​ദ്ധം പ​റ്റീ​ട്ടാ. ‘സ​ർ​വം മാ​യ’​യു​ടെ സ​ക്സ​സ് സെ​ലി​ബ്രേ​ഷ​നു​ള്ള ക്ഷ​ണം എ​നി​ക്കും കി​ട്ടി. സ​ന്തോ​ഷ​മാ​യി ഞാ​യ​റാ​ഴ്ച​യാ​കാ​ൻ കാ​ത്ത് കാ​ത്തി​രു​ന്നു. അ​ങ്ങ​നെ ആ ​ദി​വ​സം വ​ന്നു. ഞാ​ൻ ഒ​രു​ങ്ങി​ക്കെ​ട്ടി പു​റ​പ്പെ​ട്ടു. നി​വി​ൻ പോ​ളി​യെ കാ​ണാം, ഡെ​ലൂ​ലു​വി​നെ കാ​ണാം. ഷീ​ൽ​ഡ് കി​ട്ടും. അ​ടി​പൊ​ളി.  സ​ന്തോ​ഷം സ​ന്തോ​ഷം.  അ​ങ്ങ​നെ സൂ​ർ​ത്തു​ക്ക​ളെ ഞാ​ൻ ചാ​ക്കോ​ളാ​സ് പ​വ​ലി​യ​നി​ൽ ഊ​ബ​റി​ൽ എ​ത്തു​ന്നു. 

സെ​ക്യൂ​രി​റ്റി ചോ​ദി​ക്കു​ന്നു.‘​മാ​ഡം,ഏ​ത് പ്രോ​ഗ്രാ​മി​നാ​ണ് വ​ന്ന​ത് ?’ , ‘സ​ർ​വം മാ​യ’, ഞാ​ൻ പ​റ​ഞ്ഞു തീ​ർ​ക്കു​ന്നേ​നു മു​ന്നേ പു​ള്ളി മാ​ഡം ആ ​പ​രി​പാ​ടി ഇ​ന്ന​ലെ ആ​യി​രു​ന്നു. അ​ടി​പൊ​ളി ഡ്രൈ​വ​ർ നാ​സി​യു​ടെ ക​മ​ന്‍റ്. ​ഞാ​നു​റ​ക്കെ ചി​രി​ച്ചു( ഉ​ള്ളി​ൽ ക​ര​ഞ്ഞു ). നാ​സി നോ​മ്പു തു​റ​ക്കാ​നു​ള്ള പാ​ക​ത്തി​ന് വീ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ ആ​യി​ട്ടു പോ​ലും തി​രി​ച്ചെ​ന്നെ വീ​ട്ടി​ൽ കൊ​ണ്ടാ​ക്കി. 

എ​ന്‍റെ തെ​റ്റാ​ണ് എ​ന്‍റെ മാ​ത്രം തെ​റ്റാ​ണ് എ​ല്ലാം. ഇ​തി​പ്പോ പ​ല ത​വ​ണ​യാ​യി ഡേ​റ്റ് മാ​റി​പ്പോ​ക​ൽ. വ​യ​സാ​കു​ന്നേ​ന്‍റെ ആ​ണെ​ന്നെ​ങ്ങാ​നും പ​റ​ഞ്ഞാ​ൽ കൊ​ല്ലും ഞാ​ൻ.  ഡോ​ക്ട​ർ പ​റ​ഞ്ഞ​ല്ലോ ആ​ബ്സെ​ന്‍റ് മൈ​ൻ​ഡ് ആ​ണെ​ന്ന്. 

ഇ​നി ശ്ര​ദ്ധി​ച്ചോ​ളാം സാ​റേ. ചി​ത്ര​ത്തി​ൽ ആ​ർ​മാ​ദി​ക്കാ​ൻ തു​ള്ളി​ച്ചാ​ടി പു​റ​പ്പെ​ട്ട ലെ ​ഞാ​ൻ, എ​ന്‍റെ ദു​ര​ന്ത​മ​റി​ഞ്ഞ് ഷീ​ൽ​ഡ് വീ​ട്ടി​ലെ​ത്തി​ച്ചു ത​ന്ന സം​വി​ധാ​യ​ക​ൻ അ​ഖി​ൽ സ​ത്യ​നും ആ​ദ​ർ​ശി​നും ഒ​രു​പാ​ട് ന​ന്ദി സ്നേ​ഹം ഉ​മ്മ.’’​ഷൈ​നി സാ​റ​യു​ടെ വാ​ക്കു​ക​ൾ.

 

Latest News

Corehub Up